മദ്യപിച്ച് താലി ചാര്‍ത്താനെത്തി; വധു ഇറങ്ങിപ്പോയി

പട്‌ന- വരന്‍ മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വധു വിവാഹ വേദിയില്‍നിന്ന് ഇറങ്ങിപ്പോയി. ബിഹാര്‍ തലസ്ഥാനമായ പട്‌നയിലാണ് സംഭവം. താലി ചാര്‍ത്താനെത്തിയ യുവാവിന് പന്തലില്‍ നില്‍ക്കന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും അതുകൊണ്ടാണ് മകള്‍ കുമാരി വിവാഹം വേണ്ടെന്നു വെച്ചതെന്നും പിതാവ് ത്രിഭുവന്‍ ഷാ പറഞ്ഞു. പെണ്‍കുട്ടിയെ സമ്മര്‍ദം ചെലുത്തി വിവാഹത്തിനു സമ്മതിപ്പിക്കാന്‍ ഇരു കുടുംബങ്ങളും ശ്രമിച്ചെങ്കിലും നിലപാട് മാറ്റാന്‍ കുമാരി തയാറായില്ല. സ്ത്രീധനമായി നല്‍കിയ  പണം തിരികെ ഏല്‍പിച്ചതിനുശേഷമാണ് വരനേയും കുടുംബത്തേയും പോകാന്‍ അനുവദിച്ചത്.

 

Latest News