യു.എ.ഇയില്‍ തണുപ്പുള്ള ദിനരാത്രങ്ങള്‍


ദുബായ്- യു.എ.ഇയില്‍ താപനില ഗണ്യമായി കുറഞ്ഞതോടെ കൂടുതല്‍ തണുപ്പുള്ള ദിനരാത്രങ്ങള്‍ വരവായി. താപനില 2.6 ഡിഗ്രി വരെയാണ് കുറഞ്ഞത്. പ്രഭാതങ്ങളും രാത്രിയും കുളിരുള്ളതായിരിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
മേഘാവൃതമായ ആകാശമായിരിക്കുമെന്നും ഉത്തര, പൂര്‍വ എമിറേറ്റുകളില്‍ താപനില ഇനിയും കുറയാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മിതമായ രീതിയില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. ആറ് മുതല്‍ ഒമ്പതടി വരെ ഉയരത്തില്‍ തിരമാലകളുണ്ടാകാം. കനത്ത കാറ്റില്‍ പൊടിയുയരാനും സാധ്യതയുണ്ടെന്നും ദൃശ്യക്ഷമത കുറയുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

 

Latest News