പാക് ബാങ്കില്‍ യു.എ.ഇ 200 കോടി ഡോളര്‍ നിക്ഷേപിക്കും


ദുബായ്- പാക്കിസ്ഥാന്റെ രാജ്യാന്തര കടം പരിഹരിക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാനില്‍ യു.എ.ഇ 200 കോടി ഡോളര്‍ നിക്ഷേപിക്കും. കരുതല്‍ വിദേശധനമായാണ് ഇത്രയും തുക നിക്ഷേപിക്കുക.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിക്ഷേപമെത്തുമെന്നാണ് പ്രതീക്ഷയെന്ന് പാക് ബാങ്ക് വക്താവ് പറഞ്ഞു. ഈ വര്‍ഷം ജനുവരിയില്‍ 300 കോടി ഡോളര്‍ നിക്ഷേപം നല്‍കാമെന്ന് യു.എ.ഇ സമ്മതിച്ചിരുന്നു. ഇതില്‍ 100 കോടി ജനുവരിയില്‍ തന്നെ നല്‍കി.
വന്‍തോതിലുള്ള വിദേശകടം അടക്കാനാവശ്യമായ വിദേശ കറന്‍സിയില്ലാതെ പ്രതിസന്ധിയിലാണ് പാക്കിസ്ഥാന്‍. യു.എ.ഇയില്‍നിന്ന് പണം എത്തുന്നതോടെ അടുത്തമാസം അടിയന്തര കട ബാധ്യതകള്‍ തീര്‍ക്കാമെന്നാണ് പ്രതീക്ഷ.

 

Latest News