കുവൈത്ത് സിറ്റി- സമൂഹത്തിലേക്കല്ല, സ്വന്തം ജാതിയിലേക്ക് മാത്രം നോക്കുന്നവരുടെ കാലമാണിതെന്ന് എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍. പഴയ സാമൂഹിക ജീവിതം തകിടം മറിക്കാന്‍ കുറച്ചുപേര്‍ മതിയെന്നും അത്തരക്കാര്‍ പറയുന്നത് ഇന്ത്യയുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ചാണെന്ന വൈരുധ്യം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ.ഐ.ജിയുടെ കാരുണ്യം പൂക്കുന്ന സമൂഹം ക്യാംപെയ്ന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തെ ചിലപ്പോഴെക്കെ നമുക്ക് അവിശ്വസിക്കേണ്ടി വരും. സംഭവിച്ച യാഥാര്‍ഥ്യങ്ങളല്ല ചരിത്രമായി രേഖപ്പെടുത്തിയിട്ടുളത്. ഐതിഹ്യങ്ങള്‍ ചരിത്രമെന്ന പേരില്‍ കുറിച്ചിടുകയായിരുന്നു. അധികാരവും നീതിയും ഒന്നിച്ച് സഞ്ചരിക്കില്ല എന്നതിന്റെ തെളിവാണ് ഇപ്പോള്‍ ഇന്ത്യയില്‍ പ്രകടമായിട്ടുള്ളത്. മനുഷ്യസ്‌നേഹത്തിന്‍റെയും സ്വതന്ത്ര ചിന്തയുടെയും മാനവികതയുടെയും ഇലപൊഴിയും കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. സകീര്‍ ഹുസൈന്‍ തുവ്വൂര്‍ അധ്യക്ഷത വഹിച്ചു.






