ദിലീപ് സഹോദരനോടൊപ്പം ജഡ്ജി അമ്മാവന്‍  കോവില്‍ സന്ദര്‍ശനത്തിനെത്തി  

കൊച്ചി: സമൂഹമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരായിരുന്നു നടന്‍ ദിലീപിന്റേത്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണവും അതിനു പിന്നലെ താരത്തിനെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളും കേസും മറ്റ് നൂലാമാലകളും ജനങ്ങള്‍ക്കിടയില്‍ വന്‍ ഞെട്ടലായിരുന്നു സൃഷ്ടിച്ചത്.
ദിലീപ് എന്ന നടന്‍ എന്നതിലുപരി ഒരു വ്യക്തിയില്‍ നിന്ന് കേട്ടാല്‍ വിശ്വസിക്കാത്ത വിധത്തിലുള്ള പല പല കഥകളാണ് പുറത്ത് വന്നിരുന്നത്. എന്നാല്‍ അതിന്റെ സത്യാവസ്ഥ എന്താണെന്നുളളത് ഇതുവരെ പുറത്തു വന്നിട്ടില്ല. ഒരു ഇടവേളയ്ക്ക് ശേഷം ദിലീപ് വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മറ്റൊരു കഥയാണ്.
ദിലീപിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചവരെ ഫാന്‍സ് എന്ന് പറഞ്ഞുളള ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജി അമ്മാവന്‍ കോവില്‍ സന്ദര്‍ശനത്തിനായി ദിലീപ് സഹോദരനോടൊപ്പം എത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സഹോദരന്‍ അനൂപിനോടൊപ്പം ദിലീപ് ഇവിടെ എത്തിയത്. കരിക്കഭിഷേകവും അട വഴിപാടും നടത്തിയതിനു ശേഷമാണ് ദിലീപ് അവിടെ നിന്ന് മടങ്ങിയതത്രേ. ഇതിനു മുന്‍പു ചെറുവള്ളി ദേവിക്ഷേത്രത്തില്‍ താരം എത്തിയത് വാര്‍ത്ത പ്രധാന്യം നേടിയിരുന്നു.
താരം ക്ഷേത്രദര്‍ശനത്തിലെത്തിയപ്പോള്‍ ഫോട്ടോ എടുക്കാനും മറ്റും ജനങ്ങള്‍ താരത്തിനടത്തു എത്തിയിരുന്നു. എന്നാല്‍ പ്രദേശവാസികളെ ഉള്‍പ്പെടെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം സ്വകാര്യ സുരക്ഷ ജീവനക്കാര്‍ തടയുകയായിരുന്നത്രേ. ഇതില്‍ നാട്ടുകാര്‍ പ്രകോപിതരാകുകയും ചെയ്തു. 

Latest News