30 വനിതകളുടെ കരങ്ങളില്‍ ഭദ്രമായി ഇത്തിഹാദ് ലണ്ടന്‍ വിമാനം

അബുദാബി- രാജ്യാന്തര വനിതാദിനത്തില്‍ അബുദാബിയില്‍നിന്ന് ലണ്ടനിലേക്കുള്ള ഇത്തിഹാദ് എയര്‍വേയ്‌സില്‍ മുഴുവന്‍ വനിതാ ജീവനക്കാര്‍. പൈലറ്റും ജീവനക്കാരുമടക്കം 30 വനിതകളാണ് ലണ്ടന്‍ ഫ്‌ളൈറ്റ് നിയന്ത്രിച്ചത്.

തങ്ങളുടെ തൊഴില്‍ ശക്തിയില്‍ വനിതകള്‍ക്ക് നിര്‍ണായക സ്ഥാനമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ഇത്തിഹാദിന്റെ പരിപാടി. ലോകത്ത് മറ്റ് പല എയര്‍ലൈനുകളും വനിതാ ദിനത്തില്‍ സമാനമായ രീതി ആവിഷ്കരിച്ചു.

http://malayalamnewsdaily.com/sites/default/files/2019/03/08/ithi2.jpg

പൈലറ്റുമാര്‍, കാബിന്‍ ക്രൂ, എന്‍ജീനിയര്‍മാര്‍, ലോഡ് കണ്‍ട്രോളേഴ്‌സ്, ഫ്‌ളൈറ്റ് ഡിസ്പാച്ചേര്‍സ് എല്ലാം വനിതകളായിരുന്നു. ഫ്രഞ്ചുകാരിയായ ക്യാപ്റ്റന്‍ സോഫി ബ്ലാന്‍ചാര്‍ഡ് ആയിരുന്നു പൈലറ്റ്. ഐറിഷ് ക്യാപ്റ്റന്‍ ഫാഇല സ്റ്റീവന്‍സന്‍ സഹായിയായി. ഫസ്റ്റ് ഓഫീസര്‍മാരായി പിയര്‍ സൂസന ലീസും ലീസ്‌ബെത്ത് ബാര്‍ഡെവിന്നും.

13 രാജ്യങ്ങളില്‍നിന്നുള്ള 19 പേരായിരുന്നു പറക്കുമ്പോള്‍ വിമാനത്തിലുണ്ടായിരുന്ന വനിതാ ജീവനക്കാര്‍. 398 യാത്രക്കാരുമായാണ് ലണ്ടന്‍ വിമാനം വ്യാഴാഴ്ച രാത്രി കുതിച്ചുയര്‍ന്നത്.

 

Latest News