തമാശയല്ല! മരങ്ങള്‍ ബോംബിട്ട് നശിപ്പിച്ചതിന് ഇന്ത്യന്‍ പൈലറ്റുമാര്‍ക്കെതിരെ പാക്കിസ്ഥാനില്‍ കേസ്

ന്യൂദല്‍ഹി- പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന നടത്തിയ വ്യോമാക്രമണത്തില്‍ മരങ്ങള്‍ ബോംബിട്ട് നശിപ്പിച്ചതിന് ഇന്ത്യന്‍ പൈലറ്റുമാര്‍ക്കെതിരെ പാക്കിസ്ഥാനിലെ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തായി പാക് ദിനപത്രമായഎക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ പറത്തിയിരുന്നു പൈലറ്റുമാര്‍ തിടുക്കത്തില്‍ ബോംബിട്ടപ്പോള്‍ 19 മരങ്ങളാണ് വേരോടെ നശിച്ചു പോയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇന്ത്യയുടെ 'പരിസ്ഥിതി ഭീകരത'യ്‌ക്കെതിരെ പാക്കിസ്ഥാന്‍ യുഎന്നില്‍ പരാതിപ്പെടുമെന്നും നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു. പാക്ക്് അധിനിവേശ കശ്മീരില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ബാലാകോട്ടിലെ ജബ്ബ ടോപ്പ് മലയ്ക്കു മുകളിലാണ് ഇന്ത്യന്‍ വ്യോമ സേനവ്യോമാക്രമണം നടത്തിയത്. ഇവിടെ പ്രവര്‍ത്തിക്കു ഭീകര കേന്ദ്രത്തെ ഉന്നമിട്ടായിരുന്നു ആക്രമണം. എന്നാല്‍ ഈ കേന്ദ്രത്തിനു എന്തു സംഭവിച്ചു എന്നതു സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

സംരക്ഷിത വനമേഖലയിലാണ് ഇന്ത്യ ബോംബിട്ടതെന്നും ഇവിടെ ഉണ്ടായ പാരിസ്ഥിതികാഘാതം പരിശോധിച്ചു വരികയാണെന്നും  നേരത്തെ പാ്ക്കിസ്ഥാന്റെ കാലാവസ്ഥാ വ്യതിയാന വകുപ്പു മന്ത്രി മാലിക് അമീന്‍ അസ്ലം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും യുഎന്നിലും മറ്റു ഏജന്‍സികളിലും പരാതി നല്‍കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Latest News