കോഴിക്കോട്- കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യാ സര്‍വീസ് ഏപ്രില്‍ രണ്ടിന് ആരംഭിക്കും. ബുക്കിങ് ഇതിനകം ആരംഭിച്ചു. കേരളത്തിലെ ഏറ്റവും സമയ ദൈര്‍ഘ്യം കുറഞ്ഞ സര്‍വീസായിരിക്കും ഇത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ അരമണിക്കൂര്‍ സമയം കൊണ്ട് പറന്നെത്താം. ഞായര്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി എന്നിങ്ങനെ ആഴ്ചയില്‍ അഞ്ചു ദിവസവും സര്‍വീസ് ഉണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനമാണ് കണ്ണൂരിനേയും കോഴിക്കോടിനേയും ബന്ധിച്ച് സര്‍വീസ് നടത്തുന്നത്.
സമയക്രമം
ദല്‍ഹിയില്‍ നിന്ന് രാവിലെ 9.05നു പുറപ്പെടുന്ന എയര്‍ ഇന്ത്യാ AI 425 വിമാനം 12.15നു കണ്ണൂരിലെത്തും. ഇവിടെ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെട്ട് 1.30നു കോഴിക്കോട്ടെത്തും. ഇവിടെ നിന്നും 2.15നു പുരപ്പെട്ട് 2.45നു കണ്ണൂരില്‍ തിരിച്ചെത്തുന്ന വിമാനം വൈകിട്ട് 3.30നു ഡല്‍ഹിയിലേക്കു പോകും. 6.45നു ഡല്‍ഹിയിലെത്തും.
ടിക്കറ്റ് നിരക്ക്
ഡല്‍ഹി-കോഴിക്കോട് യാത്രാ നിരക്ക് 3,950 രൂപയാണ്. താരതമ്യേന ആകാശദൂരം കുറഞ്ഞ കണ്ണൂരിലേക്ക് 4150 രൂപയ്ക്കും ഇപ്പോള്‍ ടിക്കറ്റ് ലഭ്യമാണ്. കണ്ണൂര്‍-കോഴിക്കോട് വിമാന ചാര്‍ജ് 1760 രൂപയാണ്.