Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത യുവതി കുഞ്ഞിന് ജന്‍മം നല്‍കി

മുംബൈ: ഒരിക്കലും ലൈംഗികമായി ബന്ധപ്പെടാത്ത മഹാരാഷ്ട്രയിലെ 30 കാരിയായ രേവതി ബോര്‍ഡാവെകര്‍ കുഞ്ഞിന് ജ•മേകി. മനുഷ്യസ്പര്‍ശം ഏറ്റാല്‍ ചുരുങ്ങിപ്പോകുന്ന ലൈംഗിക അവയവമുള്ള യുവതിയുടെ പ്രസവത്തെ ലോകം അത്യത്ഭുതത്തോടെയാണ് വരവേറ്റത്. വിവാഹിതയാണെങ്കിലും തന്റെ പ്രത്യേക ശാരീരിക സവിശേഷത മൂലം ഭര്‍ത്താവുമായി ഒരിക്കലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് രേവതി വെളിപ്പെടുത്തുന്നത്. മനുഷ്യസ്പര്‍ശമേറ്റാല്‍ ലൈംഗിക അവയവം ചുരുങ്ങിപ്പോകുന്ന വജൈനിസ്മസ് എന്ന ദുരവസ്ഥയുള്ള യുവതിയാണിത്. കഴിഞ്ഞ മാസമാണ് ഈ കന്യക ഇവ എന്ന കുഞ്ഞിന് ഐവിഎഫിലൂടെ ജ•മേകിയത്.
ഐവിഎഫിലൂടെയാണ് ഗര്‍ഭിണിയായതെങ്കിലും സ്വാഭാവികമായി പ്രസവിക്കാന്‍ സാധിച്ചതിനാല്‍ തനിക്കിപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാവുമെന്ന ആത്മവിശ്വാസമുണ്ടെന്നും യുവതി വെളിപ്പെടുത്തി.  ഏതായാലും കുഞ്ഞുണ്ടായതില്‍ രേവതിയും ഭര്‍ത്താവ് ചി•യും വളരെ സന്തോഷത്തിലാണ്. 25ാം വയസില്‍ വിവാഹിതയായ രേവതി ആദ്യരാത്രിയില്‍ തന്നെ തന്റെ സവിശേഷമായ അവസ്ഥ ഭര്‍ത്താവിനോട് വെളിപ്പെടുത്തിയിരുന്നു. സ്ത്രീകളില്‍ വളരെ അപൂര്‍വമായി കണ്ട് വരുന്ന ദുരവസ്ഥയാണിത്. അതിന് ശേഷം തങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചിരുന്നില്ലെന്നാണ് ഡിജിറ്റല്‍ മാര്‍ക്കറ്ററായ രേവതി പറയുന്നത്.
എന്നാല്‍ 2018ല്‍ ആദ്യം ഐവിഎഫിന് ശ്രമിക്കുന്നതിന് മുമ്പ് ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ രേവതി ശ്രമിച്ചുവെങ്കിലും അതും വിജയിച്ചിരുന്നില്ല. തന്നെ സംബന്ധിച്ചിടത്തോളം ലൈംഗികമായി ബന്ധപ്പെടല്‍ തീര്‍ത്തും അസാധ്യമായ ഒന്നാണെന്നും എന്നാല്‍ പ്രസവത്തിന് ശേഷം സെക്‌സ് ചെയ്യാനാവുമെന്ന ആത്മവിശ്വാസം വര്‍ധിച്ചുവെന്നും രേവതി ആവര്‍ത്തിക്കുന്നു. തന്റെ 22ാമത്തെ വയസില്‍ ഒരിക്കല്‍ ആര്‍ത്തവ സമയത്ത് ടാംപന്‍ ഉപയോഗിച്ചപ്പോഴായിരുന്നു തന്റെ ലൈംഗിക അവയവത്തിലേക്ക് ഒന്നും പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന ദുഃഖസത്യം രേവതി ആദ്യമായി തിരിച്ചറിഞ്ഞത്.
ഓരോ പ്രാവശ്യവും താന്‍ ലൈംഗിക അവയവത്തിലേക്ക് ടാംപന്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും അത് ചുരുങ്ങിപ്പോവുകയായിരുന്നുവെന്നും ലൈംഗിക അവയവത്തിന്റെ മുന്‍ഭാഗം അടഞ്ഞ് പോവുകയായിരുന്നുവെന്നും രേവതി പറയുന്നു. അന്ന് ഇക്കാര്യം ആരോടെങ്കിലും തുറന്ന് പറയാനോ വൈദ്യസഹായം തേടാനോ ഉള്ള ധൈര്യമില്ലായിരുന്നുവെന്നും യുവതി പറയുന്നു. അങ്ങനെയാണെങ്കില്‍ വിവാഹ ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാവില്ലെന്ന ആശങ്ക അന്നേ അലട്ടിയിരുന്നുവെന്നും എന്നാല്‍ കാര്യങ്ങള്‍ വരും പോലെ സംഭവിക്കട്ടെയെന്ന തീരുമാനത്തില്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്നും രേവതി വെളിപ്പെടുത്തി. 
ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാവില്ലെന്നറിഞ്ഞപ്പോള്‍ ഭര്‍ത്താവ് ക്ഷമയോടെ പ്രതികരിച്ചുവെന്നും പരസ്പരം അറിയാന്‍ ഏറെ സമയമെടുക്കാമെന്ന് നിര്‍ദേശിച്ചുവെന്നും രേവതി വിശദീകരിക്കുന്നു. തുടര്‍ന്ന് സര്‍ജറിയിലൂടെ കന്യാചര്‍മം നീക്കം ചെയ്യുകയും ലൈംഗികാവയവം വിസ്തൃതമാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ പ്രശ്‌നത്തെ ഇനി മറികടക്കാനാവുമെന്നാണ് യുവതി വിശ്വസിക്കുന്നത്. 0.5 ശതമാനത്തിനും ഒരു ശതമാനത്തിനും ഇടയിലുള്ള സ്ത്രീകളെയാണ് വജൈനിസ്മസ് ബാധിക്കുന്നത്.

Latest News