പത്തു കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുത്ത്  വരലക്ഷ്മി 

ചെന്നൈ: പിറന്നാള്‍ ആഘോഷം അടിച്ചു പൊളിക്കുന്ന സെലിബ്രിറ്റി കൂട്ടത്തില്‍ നിന്ന് വ്യത്യസ്തയായി തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത് കുമാര്‍. സിനിമയ്ക്ക് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ വരലക്ഷ്മി സേവ് ശക്തി ക്യാംപയിന്‍ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു പിറന്നാള്‍ ആഘോഷിച്ചത്.
മാനസികമായി വളര്‍ച്ചയെത്താത്ത കുട്ടികളെ സംരക്ഷിക്കുന്ന സംഘടനയായ ഹോപ്പ് പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് ദിനവും ഭക്ഷണം എത്തിക്കുന്ന പ്രവര്‍ത്തനത്തില്‍ വരലക്ഷ്മി പങ്കാളിയാവും. അതോടൊപ്പം തന്നെ പത്തു കുട്ടികളുടെ വിദ്യാഭ്യാസ ചിലവും വരലക്ഷ്മി ഏറ്റെടുത്തിട്ടുണ്ട്.
വരലക്ഷ്മിയുടെ പിറന്നാള്‍ ദിനത്തില്‍ സിനിമാലോകവും ആരാധകരും താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളായ ആര്യയും വിശാലുമൊക്കെ വരലക്ഷ്മിക്ക് ആശംസ നേര്‍ന്ന് ട്വീറ്റ് ചെയ്തിരുന്നു. സന്തോഷം നിറഞ്ഞ പിറന്നാളിയിരിക്കട്ടെ വരൂ എന്നും ഇനിയങ്ങോട്ട് ജീവിതത്തില്‍ എല്ലാ ന•കളും നേരുന്നുവെന്നായിരുന്നു വിശാല്‍ ട്വീറ്റ് ചെയ്തത്. വിശാലിന്റെ ട്വീറ്റിന് നന്ദി അറിയിച്ച് വരലക്ഷ്മി റീട്വീറ്റും ചെയ്തിട്ടുണ്ട്. 

Latest News