കൊല്ലം- തേവലക്കര അരിനല്ലൂരിൽ ഐ.ടി.ഐ വിദ്യാർഥി രഞ്ജിത്തിനെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ള അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതിയാണ് സരസൻ പിള്ള. സി.ഐ. എസ് ചന്ദ്രദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 14ന് രാത്രി പത്തരക്കാണ് രഞ്ജിത്തിന് മർദ്ദനമേറ്റത്. പതിനാല് ദിവസത്തിന് ശേഷം രഞ്ജിത്ത് ചികിത്സക്കിടെ മരിക്കുകയായിരുന്നു. സരസൻ പിള്ളയുടെ മകളെ രഞ്ജിത്ത് കളിയാക്കി എന്നാരോപിച്ചായിരുന്നു മർദ്ദനം. ഒന്നാം പ്രതി വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് രഞ്ജിത്തിനെ മർദ്ദിച്ചത്.






