ന്യൂദല്‍ഹി- കാബിനില്‍ മര്‍ദവ്യതിയാനം ഉണ്ടായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഇരുന്നൂറ് യാത്രക്കാരുമായി പറന്നുയര്‍ന്ന ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള വിമാനമാണ് അടിയന്തരമായി ഇറക്കിയത്. ഇന്നലെയാണ് സംഭവം.
ദല്‍ഹിയിലെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന എയര്‍ഇന്ത്യയുടെ ബോയിങ് 787 വിമാനം 20000 അടി എത്തിയപ്പോള്‍ മര്‍ദവ്യതിയാനം ഉണ്ടാകുകയായിരുന്നു. 15 മിനിറ്റിനകം വിമാനം തിരിച്ചിറക്കി. യാത്രക്കാര്‍ക്ക് ഓക്സിജന്‍ മാസ്ക് അടക്കമുള്ളവ നല്‍കിയിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയതായും അധികൃതര്‍ പറഞ്ഞു.






