മക്ക- അല്‍ഉതൈബിയ ഡിസ്ട്രിക്ടില്‍ കാല്‍നട യാത്രക്കാരി കാറിടിച്ച് മരിച്ച കേസിലെ പ്രതിയായ ഡ്രൈവറെ മക്ക ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് കാല്‍നട യാത്രക്കാരി കാറിടിച്ച് മരിച്ചത്. അപകട സ്ഥലത്ത് കാര്‍ നിര്‍ത്താതെ ഡ്രൈവര്‍ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ പങ്കു വെച്ചിരുന്നു.






