ലണ്ടനില്‍ മൂന്നിടത്ത് പാഴ്‌സല്‍ ബോംബ്; അതീവ ജാഗ്രത പ്രഖ്യാപിച്ചു

ലണ്ടന്‍- ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ പാഴ്‌സല്‍ ബോംബുകള്‍ കണ്ടെത്തി. ഹീത്രു, ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ടുകള്‍, വാട്ടര്‍ലൂ റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് സംശയ സാഹചര്യത്തില്‍ പാക്കറ്റുകള്‍ കണ്ടെത്തിയത്. ഇവ സ്‌ഫോടക വസ്തുക്കളാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. മൂന്ന് സ്ഥലങ്ങളിലും ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ഹീത്രൂ എയര്‍പോര്‍ട്ടില്‍ ജീവനക്കാരില്‍ ഒരാള്‍ പാക്കറ്റ് തുറന്നതിനെ തുടര്‍ന്ന് തീ പടര്‍ന്നിരുന്നു. ആര്‍ക്കും പരിക്കില്ലെന്ന് പോലീസ് പറഞ്ഞു. വേറെ സ്ഥലങ്ങളിലും ബോംബ് വെച്ചിരിക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. ലണ്ടനിലെ ഗതാഗത കേന്ദ്രങ്ങളില്‍ അതീവ ജാഗ്രതക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംശയ സാഹചര്യത്തില്‍ കാണുന്ന പാക്കറ്റുകളെ കുറിച്ച് ഉടന്‍ പോലീസിന് വിവരം നല്‍കാന്‍ നിര്‍ദേശിച്ചു.

 

Latest News