ദുബായ് - മലയാളി ജീവനക്കാരന്‍ ദുബായിലെ സ്കൂള്‍ അങ്കണത്തില്‍ ജീവനൊടുക്കി. കോട്ടയം മുണ്ടക്കയം സ്വദേശി ഷിബിന്‍ തോമസാണ് ആത്മഹത്യ ചെയ്തത്. ജുമൈറ അല്‍ വാസല്‍ റോഡിലെ ജെംസ് ജുമൈറ കോളജില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
വിദ്യാര്‍ഥികളാരും സ്കൂളിലുണ്ടായിരുന്നില്ലെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. സ്കൂളിന് അവധി നല്‍കി. ചൊവ്വാഴ്ച സാധാരണ പോലെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചു. സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.






