പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഷെഫീഖ് ഖാസിമി തമിഴ്‌നാട്ടിലെന്ന് സൂചന

തിരുവനന്തപുരം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി തമിഴ്‌നാട്ടിലുണ്ടെന്ന് സൂചന. ഇയാള്‍ക്കൊപ്പം ഒളിവില്‍ പോയിരുന്ന സഹോദരന്‍ നൗഷാദ് അറസ്റ്റിലായതോടെയാണ് വിവരങ്ങള്‍ ലഭിച്ചത്. കോയമ്പത്തൂരിലും പൊള്ളാച്ചിയിലും ലോഡ്ജുകളില്‍ ഒളിവില്‍ കഴിഞ്ഞുവെന്നാണ് അറസ്റ്റിലായ നൗഷാദ് മൊഴി നല്‍കിയത്. ഇമാമിനൊപ്പം ഒളിവില്‍ കഴിഞ്ഞിരുന്ന നൗഷാദ് നാട്ടിലേക്ക് തിരിച്ച് വന്നപ്പോഴാണ്  അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനപ്രദേശത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് ഷെഫീഖ് ഖാസിമിക്കെതിരായ കേസ്.  ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം വിഫലമായിരിക്കെയാണ് പുതിയ വിവരങ്ങള്‍ ലഭിച്ചത്. കൊച്ചിയിലെത്തിയ ഇമാം നൗഷാദ്, ബന്ധുവായ പെരുമ്പാവൂര്‍ സ്വദേശി അഷറഫ് എന്നിവരോടൊപ്പമാണ് ഒളിവില്‍ പോയത്.

 

Latest News