വിജയ് സേതുപതി വെള്ളക്കടുവകളെ ദത്തെടുത്തു 

ചെന്നൈ വാണ്ടലുര്‍ മൃദശാലയില്‍ നിന്ന് രണ്ട് വെള്ളക്കടുവകളെ ദത്തെടുത്ത് തമിഴ് ചലച്ചിത്ര താരം വിജയ് സേതുപതി. ലോക ജൈവ വൈവിധ്യ ദിനത്തിലാണ് താരം കടുവകളെ ദത്തെടുത്തത്.  നാലര വയസുള്ള ആരതി, അഞ്ചു വയസുള്ള ആദിത്യ എന്നീ കടുവകളെയാണ് താരം ദത്തെടുത്തത്. 
ആറ് മാസത്തേക്ക് മൃഗങ്ങളെ പരിപാലിക്കാന്‍ 5 ലക്ഷം രൂപയുടെ ചെക്കും നടന്‍ കൈമാറി. 2010ല്‍ മൃഗശാല ആരംഭിച്ച മൃഗങ്ങളെ ദത്തെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കടുവകളെ നടന്‍ സ്വന്തം പേരില്‍ ദത്ത് എടുത്തത്. 
പൊതുജനങ്ങളോട് മൃഗശാല സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ട സേതുപതി തങ്ങളാല്‍ കഴിയുന്ന സഹായവും നല്‍കണമെന്ന് എല്ലാവരോടും അഭ്യര്‍ഥിച്ചു. 
ആദ്യമായല്ല ഒരു തമിഴ്! ചലച്ചിത്രതാരം മൃഗശാലയില്‍ മൃഗങ്ങളെ ദത്ത് എടുക്കുന്നത്. ഇതിന് മുന്‍പ് നട•ാരായ സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ ഇതേ പദ്ധതി പ്രകാരം മൃഗശാലയില്‍ നിന്ന് ദത്ത് എടുത്തിട്ടുണ്ട്. 

Latest News