പ്രിയങ്ക ചോപ്രയെ യുനിസെഫ് അംബാസിഡര്‍  സ്ഥാനത്ത്  നിന്ന് മാറ്റണം-  പാക്കിസ്ഥാന്‍

മുംബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ യുനിസെഫ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍.  ബലിക്കോട്ടിലെ ഭീകര ക്യാമ്പുകളില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്. 'ജയ് ഹിന്ദ്' എന്നാണ് ഇന്ത്യന്‍ സേനയെ അഭിനന്ദിച്ചുകൊണ്ട് പ്രിയങ്ക  തന്റെ  ട്വിറ്റര്‍ പേജില്‍ കുറിച്ചത്.   താരത്തെ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷനില്‍ 2000 പേരാണ് ഒപ്പ് വെച്ചിരിക്കുന്നത്. യുനിസെഫിന്റെ  ഗുഡ് വില്‍ അംബാസിഡര്‍ എന്ന നിലയില്‍ നിഷ്പക്ഷമായ നിലപാടായിരുന്നു താരം സ്വീകരിക്കേണ്ടിയിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. പാക് ഭീകര്‍ക്കെതിരെ നടത്തിയ വ്യോമസേന ആക്രമണത്തില്‍ സൈനികര്‍ക്ക് ആശംസ നേര്‍ന്ന് ഇന്ത്യന്‍ സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. 

Latest News