Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തുർക്കിയിലേക്ക് യാത്രാനിരോധനം: വാർത്ത വ്യാജമെന്ന് സ്ഥിരീകരണം

റിയാദ്- തുർക്കിയിലേക്ക് യാത്ര ചെയ്യുന്നതിന് സ്വദേശികൾക്ക് നിരോധനമേർപ്പെടുത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച്, സൗദിയിലെ പ്രമുഖ ഓൺലൈൻ മാധ്യമമായ സബ്ഖ് റിപ്പോർട്ട് ചെയ്തുവെന്ന രീതിയിലാണ് വാർത്ത പ്രചരിച്ചത്. സബ്ഖിന്റെ സൈറ്റിനോട് സാദൃശ്യമുള്ള പേജിലായിരുന്നു വ്യാജ വാർത്ത പ്രചരിച്ചത്. ജനങ്ങൾക്കിടയിൽ തങ്ങളുടെ പേരും വിശ്വാസ്യതയും തകർക്കുന്നതിനും കൂടിയാണ് കള്ളം പ്രചരിപ്പിക്കാൻ തുടർച്ചയായി ശ്രമിക്കുന്നതെന്ന് സബ്ഖ് ആരോപിച്ചു. വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പായി സൂക്ഷ്മമായി പഠിക്കണമെന്നും ഔദ്യോഗിക വെബ്‌സൈറ്റിൽനിന്ന് പ്രസിദ്ധീകരിച്ചതാണോ യെന്ന് ഉറപ്പു വരുത്തണമെന്നും സഖ്ഖ് വായനക്കാരോട് അഭ്യർഥിച്ചു.
 
 

Latest News