ഒമാന്‍ എയര്‍ പാക് സര്‍വീസുകള്‍ പുനരാരംഭിച്ചു

മസ്കത്ത്- ഇന്ത്യ, പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഒമാന്‍ എയറിന്റെ ലാഹോര്‍ സര്‍വീസ് പുനരാരംഭിച്ചു. ഇസ്്‌ലാമാബാദിലേക്കും കറാച്ചിയിലേക്കുമുള്ള സര്‍വീസുകള്‍ മാര്‍ച്ച് ഒന്നിന് തന്നെ പുനരാരംഭിച്ചിരുന്നു.
ഇന്ത്യയുമായുള്ള സംഘര്‍ഷം മൂര്‍ഛിച്ചതോടെ പാക് വ്യോമമേഖല അടച്ചത് ആയിരക്കണക്കിന് യാത്രക്കാരെയാണ് ഗള്‍ഫിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ബാധിച്ചത്.  പലരും വിമാനത്താവളത്തിലെത്തിയ ശേഷമാണ് വിവരമറിഞ്ഞതെന്നതിനാല്‍ എയര്‍പോര്‍ട്ടില്‍തന്നെ കുടുങ്ങി. മിക്കവാറും വിമാനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്.
മസ്കത്തില്‍നിന്നുള്ള സലാം എയറും കറാച്ചിയിലേക്ക് മാര്‍ച്ച് ഒന്നു മുതല്‍ സര്‍വീസ് തുടങ്ങിയിരുന്നു. എന്നാല്‍ മുള്‍ത്താന്‍, സിയാല്‍കോട്ട് സര്‍വീസുകള്‍ ഇനിയും തുടങ്ങിയിട്ടില്ല.

 

Latest News