അതിരുകളെ പ്രണയത്തിലലിയിച്ച് ജെയും ഹബീബയും ഒന്നായി


ദുബായ്- ഇന്ത്യ, പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം തിളക്കുന്നതൊന്നും ഹബീബയുടേയും ജെയുടേയും പ്രണയത്തിന്റെ ചൂട് കുറക്കാന്‍ മതിയായില്ല. ഇരുവരും സൗഹൃദത്തിന്റെ നഗരമായ ദുബായില്‍ മിന്നു ചാര്‍ത്തി ഒന്നായി.
മുംബൈയില്‍ സ്ഥിര താമസമാക്കിയ ഗുജറാത്തുകാരനാണ് ജെയ്. ഹബീബ പാക്കിസ്ഥാനിലെ കറാച്ചിക്കാരിയും. കുടുംബമുയര്‍ത്തിയ പ്രതിബന്ധങ്ങളെല്ലാം പിന്നിട്ട് ഇരുവരും ഒന്നായത് ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ്.
ആദ്യമൊക്കെ എതിര്‍ത്തെങ്കിലും ഇരുവരുടേയും കുടുംബങ്ങള്‍ കല്യാണത്തില്‍ പങ്കെടുക്കാന്‍ ദുബായിലെത്തി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധങ്ങള്‍ അങ്ങേയറ്റം മോശമായ സന്ദര്‍ഭത്തിലാണ് വിവാഹമെങ്കിലും അതൊന്നും കാര്യമാക്കുന്നില്ലെന്ന നിലപാടിലാണ് നവ ദമ്പതികള്‍.
ഫെയ്‌സ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നതും അത് പ്രണയമായി മാറി ഒടുവില്‍ വിവാഹത്തിലെത്തിയതും. താനാണ് ആദ്യം ഒരു ഹായ് സന്ദേശം നല്‍കിയത്. പിന്നീട് ഇടക്കിടെ ചാറ്റ് ചെയ്തു- ജെയ് പറഞ്ഞു.

http://malayalamnewsdaily.com/sites/default/files/filefield_paths/2.jpg

ഷാര്‍ജയില്‍ ജനിച്ചുവളര്‍ന്ന ജെയ് ഉപരിപഠനത്തിന് മുംബൈയില്‍ പോയി. അഭിനയത്തിലായിരുന്നു കമ്പം. പരസ്യചിത്രങ്ങളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ച ജെയ് വിസ മാറ്റത്തിനായാണ് തിരിച്ചെത്തിയത്. അപ്പോള്‍ അജ്മാനിലെ ബീച്ചില്‍ ഇരുവരും ആദ്യമായി കണ്ടുമുട്ടി. അതോടെ പ്രണയം മൊട്ടിടുകയായിരുന്നു.
തിരിച്ചു മുംബൈക്ക് മടങ്ങിയ ജെയ് നാലു ദിവസത്തിന് ശേഷം തിരികെയെത്തി. ഭിന്നതകളൊക്കെ മാറ്റിവെച്ച് വിവാഹം നടത്തിത്തന്ന മാതാപിതാക്കള്‍ക്ക് നന്ദി പറയുകയാണ് ജെയും ഹബീബയും.

 

Latest News