ധീരതയുടെ പ്രതീകമായി കുഞ്ഞിന്  അഭിനന്ദന്റെ പേര് നല്‍കി 

ജയ്പൂര്‍: ഇന്ത്യയുടെ സിംഹക്കുട്ടി അഭിനന്ദ് വര്‍ധമാനോടുള്ള ആദരസൂചകമായി കുഞ്ഞിന് അഭിനന്ദന്റെ പേര് ഇട്ടിരിക്കുകയാണ് രാജസ്ഥാനിലെ ഒരു കുടുംബം. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലുള്ള സപ്നാ ദേവിയുടെ കുഞ്ഞിനാണ് അഭിനന്ദന്റെ പേര് നല്‍കിയിരിക്കുന്നത്.
പിറന്നത് ആണ്‍കുഞ്ഞാണെന്നറിഞ്ഞതോടെ സപ്നാ ദേവിയും കുടുംബവും രണ്ടാമതൊന്ന് ആലോചിക്കാതെ ധീര സൈനികന്റെ പേര് തന്നെ തങ്ങളുടെ കുഞ്ഞിന് നല്‍കുകയായിരുന്നു. അഭിനന്ദന്‍ വര്‍ധമാന്‍ എന്ന ധീരനായ സൈനികനെയും അദ്ദേഹത്തിന്റെ ധീരതയേയും എന്നെന്നും ഓര്‍മ്മിക്കുവാനാണ് തന്റെ മകന് അഭിനന്ദന്‍ എന്ന് പേരിട്ടതെന്നാണ് കുഞ്ഞിന്റെ അമ്മ സപ്നാ ദേവി പറഞ്ഞത്. അഭിനന്ദ് വര്‍ധമാനെപ്പോലെ തന്റെ മകനും ഭാവിയില്‍ ഒരു ധീരനായ സൈനികനാകണമെന്നാണ് ആഗ്രഹമെന്നും സപ്നാ ദേവി പറഞ്ഞു

Latest News