റിയാദ് - നിയമ വിരുദ്ധമായി സൂക്ഷിച്ച പതിനായിരം പാക്കറ്റ് ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പിടിച്ചെടുത്തു. റിയാദിലെ ഫ്ളാ റ്റിലാണ് ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ മൊത്ത വിൽപന, വിതരണ മേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്നവരാണ് ഫ്ളാറ്റിൽ നിയമ വിരുദ്ധമായി വൻതോതിൽ ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത്. പോലീസുമായി സഹകരിച്ചാണ് ഫ്ളാറ്റ് റെയ്ഡ് ചെയ്തതെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു.






