കണ്ണൂരില്‍നിന്ന് അബുദാബിയിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുമായി ഗോ എയര്‍

അബുദാബി- കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേക്ക് സര്‍വീസ് ആരംഭിച്ച ഗോ എയര്‍ കമ്പനിയെ അബുദാബി എയര്‍പോര്‍ട്ട് കമ്പനി ശ്ലാഘിച്ചു. ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഇരു നഗരങ്ങള്‍ക്കുമിടയില്‍ ഗോ എയര്‍ നടത്തുക.
തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളാണ് സര്‍വീസ്. അബുദാബി വിമാനത്താവളത്തെ സംബന്ധിച്ച് ഇന്ത്യ വലിയ വിപണിയാണെന്നും ഇന്ത്യന്‍ നഗരങ്ങളുമായി കൂടുതല്‍ കണക്ടിവിറ്റി ആഗ്രഹിക്കുന്നുവെന്നും എയര്‍പേര്‍ട്ട് സി.ഇ.ഒ ബ്രയാന്‍ തോംപ്‌സണ്‍ പറഞ്ഞു.

 

Latest News