കൊല്ലം- കൊല്ലം ചിതറയിൽ സി.പി.എം പ്രവർത്തകനെ കുത്തിക്കൊന്നു. ചിതറവളുവപ്പച്ചയിലെ ബഷീറാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഷാജഹാൻ എന്നയാളെ പോലീസ് പിടികൂടി. ഇയാൾ കോൺഗ്രസ് പ്രവർത്തകനാണ്. ഇന്ന് ഉച്ചക്കാണ് ഷാജഹാൻ ബഷീറിന്റെ വീട്ടിലെത്തി കൃത്യം നടത്തിയത്. സി.പി.എം വളവുപച്ച ബ്രാഞ്ച് അംഗമാണ് ബഷീർ. പോലീസ് തുടർനടപടികൾ സ്വീകരിച്ചു.






