പരീക്ഷ എഴുതുന്നതിനിടെ പതിനാറുകാരന്‍ കുഴഞ്ഞു വീണു മരിച്ചു

ഹൈദരാബാദ്- സെക്കന്ദരാബാദില്‍ വാര്‍ഷിക പരീക്ഷ എഴുതുന്നതിനിടെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. ശ്രീ ചൈതന്യ കോളെജിലെ പരീക്ഷാ കേന്ദ്രത്തിലാണ് 16-കാരനായ ഗോപി രാജു എന്ന വിദ്യാര്‍ത്ഥി കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പെ മരണം സംഭവിച്ചിരുന്നു. യെല്ലാരെഡ്ഡിഗുഡ ഗവ. ജൂനിയര്‍ കോളെജ് വിദ്യാര്‍ത്ഥിയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. തെലങ്കാനയില്‍ ഇപ്പോല്‍ 9.63 ലക്ഷം വിദ്യാര്‍ത്ഥികളാണ് 11, 12 ക്ലാസ് വാര്‍ഷിക പരീക്ഷകള്‍ എഴുതുന്നത്.
 

Latest News