തകര്‍ന്നു വീണ പാക് പോര്‍വിമാനത്തിലെ പൈലറ്റിനെ ഇന്ത്യക്കാരനെന്നു തെറ്റിദ്ധരിച്ച് നാട്ടുകാര്‍ തല്ലിക്കൊന്നു

ശ്രീനഗര്‍- ഇന്ത്യന്‍ വ്യോമ സേനയുടെ ആക്രമണത്തില്‍ തകര്‍ന്ന് പാക്കിസ്ഥാന്‍ വ്യോമ സേനയുടെ എഫ്-16 യുദ്ധവിമാനം പറത്തിയിരുന്ന പൈലറ്റ് വിങ് കമാന്‍ഡര്‍ ഷഹാസുദ്ദീനെ പാക് അധിനിവേശ കശ്മീരിലെ നൗഷേര സെക്ടറില്‍ നാട്ടുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയതായി റിപോര്‍ട്ട്. തകര്‍ന്ന വിമാനത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട ഷഹാസുദ്ദീന്‍ പരിക്കുകളോടെയാണ് നിലത്തു വീണത്. ഇന്ത്യന്‍ വ്യോമ സേനാംഗമാണെന്ന് തെറ്റിദ്ധരിച്ച നാട്ടുകാര്‍ കൂട്ടമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കു അഭിഭാഷകന്‍ ഖാലിദ് ഉമറാണ് ഈ വിവരം പുറത്തു കൊണ്ടു വന്നത്. വിങ് കമാന്‍ഡര്‍ ഷഹാസുദ്ദീന്റെ ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരമാണിതെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്ന എഫ് 16 പോര്‍വിമാനത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട ശേഷം ഷഹാസുദ്ദീന്‍ പരിക്കുകളോടെ പാരചൂട്ടില്‍ സുരക്ഷിതമായി പാക് അധിനിവേശ കശമീരിലെ ലാം താഴ്‌വരയില്‍ ഇറങ്ങി. ഇതു കണ്ട് ഓടിയെത്തിയ നാട്ടുകാരനാണെന്ന് ഇന്ത്യന്‍ സൈനികനെന്ന് തെദ്ധരിച്ച് മര്‍ദിച്ചത്. നാട്ടുകാര്‍ക്ക് അബദ്ധം മനസ്സിലായതോടെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഷഹാസിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഈ പോരില്‍ തകര്‍ന്ന ഇന്ത്യന്‍ പോര്‍വിമാനത്തിന്റെ പൈലറ്റ് വിങ്  കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനമാനെ പാക്കിസ്ഥാന്‍ മോചിപ്പിച്ചതിനു പിന്നാലെയാണ് പാക് വ്യോമ സേനാ വിങ് കമാന്‍ഡര്‍ ഷഹാസുദ്ദീനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നുവെന്ന വാര്‍ത്ത പുറത്തു വന്നത്.  ഷഹാസുദ്ദീന്റെ പിതാവ് വസീമുദ്ദീനും പാക് വ്യോമ സേനയില്‍ എയര്‍ മാര്‍ഷലായിരുന്നു.
 

Latest News