അഭിനന്ദനെ വരവേല്‍ക്കാനൊരുങ്ങി ബോളിവുഡ് 

മുംബൈ: ഇന്ത്യന്‍ വ്യോമ സേനയിലെ വിംഗ്   കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വരവേല്‍ക്കാനൊരുങ്ങി ബോളിവുഡ്. വെല്‍കം ഹോം അഭിനന്ദന്‍ എന്ന ഹാഷ്ടാഗോടെയുള്ള താരങ്ങളുടെ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.  താങ്കളുടെ ധൈര്യത്തിനും ധീരതയ്ക്കും ഞങ്ങളുടെ സല്യൂട്ട്.  ഈ കഷ്ടകാലത്ത് നിങ്ങള്‍ കാണിച്ച കരുത്തിനെ അഭിനന്ദിക്കുന്നു ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ ട്വിറ്ററില്‍ കുറിച്ചു. 'എല്ലാവരും താങ്കളുടെ വരവിനായി കാത്തിരിക്കുകയാണ്. നിങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇന്ത്യയുടെ ധീരപുത്രന് സല്യൂട്ട്' ബോളിവുഡ് താരം ഇമ്രാന്‍ ഹഷ്മി കുറിച്ചു. 
അഭിനന്ദനെ സ്വാഗതം ചെയ്തും, അഭിനന്ദനം അറിയിച്ചും നടന്‍ അനുപം ഖേറും രംഗത്തെത്തി.


 

Latest News