അപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ഒരു കോടി നഷ്ടപരിഹാരം

മസ്‌കത്ത്- വാഹനാപകടത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ തൃശൂര്‍ പാടൂര്‍ സ്വദേശി നാലകത്തു പുഴങ്ങര വീട്ടില്‍ എന്‍.പി. നാസറിന്  (52) 60250 ഒമാനി റിയാല്‍ (ഏതാണ്ട് 1.11 കോടി രൂപ) നഷ്ടപരിഹാരം. കഴിഞ്ഞ ഒന്നര വര്‍ഷത്തെ നിയമ യുദ്ധത്തിന് ഒടുവില്‍ സുപ്രീം കോടതിയാണ് വന്‍ തുക നഷ്ടപരിഹാരം വിധിച്ചത്. 2017 ജൂലൈ മാസം റൂവി ഹൈസ്ട്രീറ്റില്‍ വെച്ചാണ് അപകടം ഉണ്ടായത്.

കൗല ഹോസ്പിറ്റലില്‍ ഒരു മാസം ചികില്‍സിക്കുകയും പിന്നീട് നാട്ടില്‍ തുടര്‍ ചികിത്സ നല്‍കുകയായിരുന്നു. അഡ്വ. അബ്ദുല്ല അല്‍ ഖാസിമി, അഡ്വ. അമീര്‍ അല്‍ റുബായി തുടങ്ങിയവരാണ് കേസ് വാദിച്ചത്. ഫൗസിയ ആണ് നാസറിന്റെ ഭാര്യ. ഒരു മകന്‍ ഉണ്ട്.

 

Latest News