കൊച്ചു കുട്ടികള്‍ക്ക് ടിക് ടോക്  വീഡിയോ അപ് ലോഡ് ചെയ്യാനാവില്ല

ന്യൂയോര്‍ക്ക്: 13 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കര്‍ശന വിലക്കുകള്‍ ഏര്‍പ്പെടുത്തി  ജനപ്രിയ ലിപ്‌സിങ്ക് ആപ്പായ ടിക് ടോക്. പതിമൂന്നു വയസിനു താഴെയുള്ള കുട്ടികള്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നതിനും അഭിപ്രായം പറയുന്നതിനും പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനും സന്ദേശങ്ങള്‍ അയക്കുന്നതിനും ഇനി ടിക് ടോക് അനുവദിക്കില്ല. ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് ടിക് ടോക് പാലിക്കണമെന്ന ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം.
13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആപ്ലിക്കേഷനോ വെബ്‌സൈറ്റുകളോ ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണമെന്ന് അനുശാസിക്കുന്ന നിയമമാണിത്.
കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമം ലംഘിച്ചതിന് ടിക് ടോക്കിന് 55 ലക്ഷം ഡോളര്‍ (39.14 കോടിയിലധികം രൂപ) പിഴ ചുമത്തിയിട്ടുണ്ട്.കുട്ടികള്‍ക്കുള്ള നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നതോടെ ഇതുവരെ ടിക്ക് ടോക്കില്‍ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ള വീഡിയോകള്‍ നീക്കം ചെയ്യപ്പെടും. 

Latest News