ദുബായ്- നാലും രണ്ടും വയസ്സുള്ള സ്വന്തം ആണ്‍മക്കളെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബംഗ്ലദേശി യുവതിയെ ദുബായ് കോടതി അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. കുറ്റകൃത്യം ചെയ്ത ശേഷം ആത്മഹത്യാ ശ്രമം നടത്തിയതിനും 26-കാരിയായ യുവതിക്കുമേല്‍ കുറ്റം ചുമത്തിയിരുന്നു. മക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഇടതു കൈപത്തി മുറിച്ചാണ് യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ രേഖകള്‍ പറയുന്നു. അഞ്ചു വര്‍ഷം തടവു ശിക്ഷയനുഭവിച്ച ശേഷം 2000 ദിര്‍ഹം പിഴയടക്കാനും യുവതിയെ നാടുകടത്താനും ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഉത്തരവിട്ടു.
2017 ഏപ്രില്‍ 21-നാണ് സംഭവം അല്‍ മുറഖബാത്ത് പോലീസ് സ്റ്റേഷനില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. യുവതിയുടെ രണ്ടു വയസ്സുകാരന്‍ മകന് മസ്തികഷ് മരണം സംഭവിച്ചിരുന്നു. കഴുത്തിന് പരിക്കേറ്റ മൂത്ത മകന്‍ അപകടനില തരണം ചെയ്തു. ഈ മകനെ കോടതി മുറിയില്‍ കണ്ട യുവതി പൊട്ടിക്കരഞ്ഞിരുന്നു. യുവതിയുടെ കുടുംബത്തില്‍ മാനസിക രോഗമുള്ളവര്‍ ഉണ്ടെന്ന് ഭര്‍ത്താവ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് കോടതി യുവതിയുടെ മാനസിക നില വിശദമായി പരിശോധിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ യുവതിക്ക് മാനസിക രോഗങ്ങളൊന്നുമില്ലെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു.