അബുദാബിയില്‍ കഴിഞ്ഞ വര്‍ഷം എത്തിയത് ഒരു കോടി സന്ദര്‍ശകര്‍

അബുദാബി- 2018 ല്‍ അബുദാബി സ്വീകരിച്ചത് 10.27 ദശലക്ഷം സന്ദര്‍ശകരെ. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയില്‍ അബുദാബിയിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന കാണിക്കുന്ന കണക്കുകള്‍ പുറത്തുവന്നു.
ടൂറിസം മേഖലയിലെ വന്‍ വികസനവും അടിസ്ഥാന സൗകര്യം, സാംസ്കാരികം എന്നീ മേഖലകളിലെ പുരോഗതിയുമാണ് അബുദാബിയിലേക്ക് ഇത്രയധികം സന്ദര്‍ശകരെ ആകര്‍ഷിച്ചത്.
കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ഡി.സി.ടി ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു. 2019 ലെ സ്‌പെഷ്യല്‍ ഒളിംപിക്‌സിന് ആതിഥ്യം വഹിക്കാനുള്ള ഒരുക്കത്തിലാണ് അബുദാബി.

 

 

Latest News