തൊഴിലാളി പ്രതിനിധികളെ രാജാവ് സ്വീകരിച്ചു

സ്വകാര്യ മേഖലയിൽ വ്യത്യസ്ത പ്രൊഫഷനുകളിൽ ജോലി ചെയ്യുന്ന തൊഴിലാളി പ്രതിനിധികളെയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥരെയും റിയാദ് അൽയെമാമ കൊട്ടാരത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് സ്വീകരിക്കുന്നു. 

റിയാദ് - സ്വകാര്യ മേഖലയിൽ വ്യത്യസ്ത പ്രൊഫഷനുകളിൽ ജോലി ചെയ്യുന്ന തൊഴിലാളി പ്രതിനിധികളെയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥരെയും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് സ്വീകരിച്ചു. റിയാദ് അൽയെമാമ കൊട്ടാരത്തിൽ വെച്ചാണ് തൊഴിലാളി പ്രതിനിധികളെ രാജാവ് സ്വീകരിച്ചത്. രാജ്യത്ത് വികസനത്തിന്റെയും അഭിവൃദ്ധിയുടെയും ഉത്തരവാദിത്വം വഹിക്കുന്നതിന് സൗദി പൗരന്മാർക്ക് സാധിക്കുന്നതിന് തൊഴിൽ, തൊഴിൽ പരിശീലന മേഖലക്ക് സർക്കാർ വലിയ ശ്രദ്ധയാണ് നൽകുന്നതെന്നും ഈ മേഖലയിൽ നിക്ഷേപം നടത്തുന്നതിനെ ഗവൺമെന്റ് പ്രോത്സാഹിപ്പിക്കുന്നതായും രാജാവ് പറഞ്ഞു. തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയും ഡെപ്യൂട്ടി തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അബ്ദുല്ല അബൂസ്‌നൈനും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.

 

Latest News