അംഗീകാരത്തില്‍ ഒരുപാട് സന്തോഷം-നിമിഷ 

കൊച്ചി: ആദ്യ സിനിമയായ തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന തനി നാടന്‍ നായികയാണ് നിമിഷ സജയന്‍. ശക്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന നിമിഷയെ തേടി ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും എത്തിയിരിക്കുന്നു. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് നിമിഷ പ്രതികരിച്ചു. ഇതുവരെ ചെയ്ത ജോലി അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നിമിഷയ്ക്ക് പുരസ്‌കാരം. 'ചോലയില്‍ ഒരു സ്‌കൂള്‍ കുട്ടിയുടെ വേഷമായിരുന്നു. ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ചോലയിലെ വേഷമാണ്. ഇനിയും കഠിനാധ്വാനം തുടരും. തരുന്ന ജോലി വ്യത്തിയായി ചെയ്യുക മാത്രമാണ് ലക്ഷ്യം. മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ടെന്നുംനിമിഷ പറഞ്ഞു.
കൊച്ചി പാലാരിവട്ടത്തെ വീട്ടില്‍ നടിയും ഉറ്റസുഹൃത്തുമായ അനു സിത്താരയോടൊപ്പമാണ് നിമിഷ അവാര്‍ഡ് പ്രഖ്യാപനം ടിവിയില്‍ കണ്ടത്. കുപ്രസിദ്ധപയ്യനില്‍ നിമിഷയുടെ സഹതാരം കൂടിയാണ് അനു സിത്താര. അനുവിന്റെ ക്യപ്റ്റനാണ് പുരസ്‌കാരത്തിനായി അവസാനഘട്ടത്തില്‍ ഉണ്ടായിരുന്നത്.

Latest News