കുഞ്ഞിന് സുഖമില്ലാതായി, എമിറേറ്റ്‌സ് വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്

ദുബായ്- ദുബായില്‍നിന്ന് ന്യൂകാസിലിലേക്കുള്ള എമിറേറ്റ്‌സ് വിമാനം യാത്രക്കാരന് വൈദ്യസഹായം നല്‍കാന്‍ അടിയന്തരമായി പ്രാഗ് വിമാനത്താവളത്തില്‍ ഇറക്കി.
വൈദ്യസഹായം ആവശ്യമായി വന്ന യാത്രക്കാരന്‍ ആരെന്നോ, എന്തായിരുന്നു പ്രശ്‌നമെന്നോ എയര്‍ലൈന്‍സ് വെളിപ്പെടുത്തിയില്ല. ഒരു കുട്ടിക്കാണ് ആരോഗ്യപ്രശ്‌നമുണ്ടായത് എന്നാണ് സൂചന.
ദുബായില്‍നിന്ന് പുറപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രശ്‌നമുണ്ടായത്. തുടര്‍ന്ന് പ്രാഗിലേക്ക് വിമാനം തിരിച്ചുവിടാന്‍ പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് ഒരു പിഞ്ചുകുഞ്ഞിനെ വിമാനത്തില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോയതായി ക്രോണിക്കിള്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ യാത്രക്കാരന്റെ സ്വകാര്യത മാനിച്ച് ഇക്കാര്യം സ്ഥിരീകരിക്കാന്‍ എയര്‍ലൈന്‍ തയാറായില്ല. പ്രാഗില്‍നിന്ന് ഇന്ധനം നിറച്ച ശേഷം വിമാനം ന്യൂകാസിലിലേക്ക് പോയി.

 

Latest News