ലോകത്തെ ഏറ്റവും വലിയ എണ്ണ സംഭരണി ഫുജൈറയില്‍ വരുന്നു

ഫുജൈറ- ലോകത്തെ ഏറ്റവും വലിയ എണ്ണ സംഭരണി ഫുജൈറയില്‍ നിര്‍മിക്കും. ഇതിനുള്ള കരാറില്‍ യു.എ.ഇ കമ്പനിയായ അഡ്‌നോകും ദക്ഷിണകൊറിയന്‍ കമ്പനിയായ സ്‌കെകും കരാര്‍ ഒപ്പുവെച്ചു.
അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ശൈഖ് മുഹമ്മദിന്റെ കൊറിയന്‍ സന്ദര്‍ശിനത്തിനിടെയാണ് ഇരു കമ്പനികളും ധാരണാപത്രം ഒപ്പിട്ടത്. 42 ദശലക്ഷം ബാരല്‍ എണ്ണ ഉള്‍ക്കൊള്ളാനാവുന്ന സംഭരണിയുടെ നിര്‍മാണ ചെലവ് 440 കോടി ദിര്‍ഹമാണ്.
കൊറിയയുമായി തങ്ങള്‍ക്ക് തന്ത്രപ്രധാനമായ ബന്ധമാണുള്ളതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. സഹകരണത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തുറക്കാനാണ് ശ്രമം. ക്രിയാത്മക പങ്കാളിത്തം ഉറപ്പുവരുത്താനാണ്  ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ സാംസഗ് കമ്പനിയും അദ്ദേഹം സന്ദര്‍ശിച്ചു.

 

Latest News