ആറ് വിമാനതാവളങ്ങളിൽ നിന്നുള്ള സർവീസ് ഇന്ത്യ നിർത്തി

ന്യൂദൽഹി- ആറ് ഇന്ത്യൻ നഗരങ്ങളിൽനിന്നുള്ള വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. അമൃത്സർ, ചണ്ഡിഗഢ്, ഡെറാഡൂൺ, ജമ്മു, ലേ, ശ്രീനഗർ വിമാനതാവളങ്ങളിൽനിന്നുള്ള സർവീസുകളാണ് നിർത്തിവെച്ചത്. വ്യോമ നിയന്ത്രണമുള്ളതിനാലാണ് സർവീസുകൾ നിർത്തിയത്. ഇതിന് പുറമെ, ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്കുള്ള മുഴുവൻ സർവീസുകളും നിർത്തിവെച്ചു. പാക്കിസ്ഥാനും സർവീസ് നിർത്തിവെച്ചിട്ടുണ്ട്. വിമാനതാവളങ്ങൾ അടച്ചതോടെ നിരവധി യാത്രക്കാർ വിവിധ സ്ഥലങ്ങളിൽ കുടുങ്ങി.
 

Latest News