തിരുവനന്തപുരം: 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നിമിഷാ സജയനാണ് മികച്ച നടി. ചോലയിലെ പ്രകടനമാണ് നിമിഷയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിന്‍ സാഹിറും പങ്കിട്ടു. ക്യാപ്റ്റന്‍ , ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണു ജയസൂര്യയ്ക്ക് അവാര്‍ഡ്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് സൗബിന്‍ അവാര്‍ഡിന് അര്‍ഹനായത്.
പലതവണ കൈയെത്തും ദൂരത്തു നഷ്ടമായ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഒടുവില്‍ ജയസൂര്യയെ തേടിയെത്തുകയായിരുന്നു. മികച്ച ചിത്രം കാന്തന്‍ ദ ലവര്‍ ഓഫ് ദ കളര്‍ (ഷെരീഫ്).
മികച്ച ചലച്ചിത്ര ഗ്രന്ഥം: എം. ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍
മികച്ച സംവിധായകന്‍: ശ്യാമപ്രസാദ്
മികച്ച സ്വഭാവ നടന്‍: ജോജു ജോര്‍ജ്
മികച്ച തിരക്കഥാകൃത്ത്: മുഹസിന്‍ പരാരി, സക്കരിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച കഥാകൃത്ത്: ജോയ് മാത്യു
മികച്ച ഛായാഗ്രാഹകന്‍: കെ.യു മോഹനന്‍
പശ്ചാത്തല സംഗീതം: ബിജിപാല്‍
മികച്ച പിന്നണി ഗായകന്‍: വിജയ് യേശുദാസ്
മികച്ച ഗായിക ശ്രേയാ ഘോഷാല്‍
മികച്ച സിങ്ക് കൌണ്ട് അനില്‍ രാധാകൃഷ്ണന്‍
ഛായാഗ്രാഹണം ജൂറി പരാമര്‍ശം മധു അമ്പാട്ട്
മികച്ച കുട്ടികളുടെ ചിത്രം അങ്ങനെ അകലെ ദൂരെ
മികച്ച സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജ് (കാര്‍ബണ്‍)
മികച്ച പശ്ചത്തല സംഗീതം ബിജിബാല്‍ (ആമി)
മികച്ച കലാസംവിധായകന്‍ വിനേഷ് ബംഗ്ലാല്‍ (കമ്മാരസംഭവം)
മികച്ച ചിത്രസംയോജകന്‍ അരവിന്ദ് മന്‍മദന്‍ (ഒരു ഞായറാഴ്ച)
മികച്ച തിരക്കഥാകൃത്തുക്കള്‍ മുഹ്‌സിന് പെരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ) മികച്ച സ്വഭാവനടിമാര്‍ സാവിത്രി ശ്രീധരന്‍, സരസ്സ ബാലുശ്ശേരി.
ജനപ്രിയ ചിത്രം: സുഡാനി ഫ്രം നൈജീരിയ
സാംസ്‌കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
104 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര പുരസ്‌കാരത്തിന് മത്സരിച്ചത്.
പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയായിരുന്നു ഇത്തവണത്തെ ജൂറി ചെയര്‍മാന്‍ . സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്‌നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍ .