സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യയോട്  ഏറെ ബഹുമാനം- കരീന കപൂര്‍ 

മുംബൈ: ബോളിവുഡിലെ റൊാമാന്റിക് കപ്പിള്‍സാളാണ് സെയ്ഫ് അലിഖാനും കരീന കപൂര്‍ ഖാനും. ഒരുപാട് നാളത്തെ പ്രണയത്തിന്  ശേഷമാണ് ഇരുതാരങ്ങളും വിവാഹിതരാകുന്നത്. ആദ്യ ഭാര്യയായ അമൃത സിങ്ങുമായുളള ബന്ധം വേര്‍ പിരിഞ്ഞതിനു ശേഷമാണ് സെയ്ഫ് കരീനയെ വിവാഹ കഴിക്കുന്നത്. ഇര്‍ക്ക് തൈമൂര്‍ എന്നുളള ഒരു മകനുണ്ട്. 
സെയ്ഫിന്റെ ആദ്യ ഭാര്യയിലുള്ള മകളാണ് നടി സാറ. കരീനയും സാറയുമായി വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. എന്നല്‍ സാറയുടെ മാതാവ് അമൃത സിങിനെ കുറിച്ച് അധികം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നില്ല. കോഫി വിത്ത് കരണില്‍ കരീന അതിഥിയായി എത്തിയപ്പോഴാണ് അമൃതയുടെ പേര് ഉയര്‍ന്ന് വന്നത്. അവതാരകന്‍ കരണ്‍ ജോഹറായിരുന്നു അമൃതയെ കുറിച്ചും അവരുമായുളള കരീനയുടെ ബന്ധത്തെ കുറിച്ചും ചോദിച്ചത്. താന്‍ ഇതുവരെ അവരെ കണ്ടിട്ടില്ലെന്നും എങ്കില്‍ തന്നേയും അവരോട് തനിയ്ക്ക് ബഹുമാനമാണ് തോന്നുന്നതെന്നും കരീന പറഞ്ഞു. വീണ്ടും ഇതേ ചോദ്യം കരണ്‍ ആവര്‍ത്തിച്ചപ്പോഴും കരീന ഇല്ലയെന്ന് തന്നെയാണ് മറുപടി നല്‍കിയത്. താന്‍ സെയ്ഫിനെ പരിചയപ്പെടുന്നതിനു മുന്‍പ് തന്നെ ഇവര്‍ തമ്മില്‍ വേര്‍പിരിഞ്ഞിരുന്നു. തങ്ങള്‍ പ്രണയത്തിലാകുമ്പോള്‍ സെയ്ഫ് സിംഗിളായിരുന്നെന്നും കരീന കൂട്ടച്ചേര്‍ത്തു.

Latest News