Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ അഭിനന്ദിച്ച് താരങ്ങള്‍ 

മുംബൈ: പുല്‍വാമ ഭീകരാക്രമണം നടന്ന 12ാം ദിനം തിരിച്ചടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച് ചലച്ചിത്ര താരങ്ങള്‍. 
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് സല്യൂട്ട് എന്നാണ് അജയ് ദേവ്ഗണ്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. നമ്മുടെ ശത്രുവിന്റെ ഹൃദയത്തില്‍ കടന്ന് ആക്രമണം നടത്തിയതിന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ സല്യൂട്ട് ചെയ്യുന്നുവെന്ന് മധുര്‍ ഭണ്ഡാര്‍കര്‍ പറയുന്നു. 
മല്ലിക ഷെരാവത്ത് ഭാരത് മാതാ കീ ജയ് എന്നാണ് എഴുതിയിരിക്കുന്നത്. അഭിഷേക് ബച്ചനും സൈന്യത്തിന് ആദരവ് അര്‍പ്പിച്ച് രംഗത്തെത്തി. യുദ്ധം ആരംഭിച്ചതല്ല, പക്ഷെ അവസാനിക്കുന്നത് ഇങ്ങനെയാണ് എന്നാണ് സൗത്ത് ഇന്ത്യന്‍ നായിക സമാന്ത പറയുന്നത്. 
നായക•ാരെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു. അവരുടെ ശൌര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു കമല്‍ ഹാസന്‍ കുറിച്ചു.
ഇവരെ കൂടാതെ, കാജല്‍ അഗര്‍വാള്‍, തമന്ന ഭാട്ടിയ, രകുല്‍ പ്രീത്, രാജമൗലി, നിതിന്‍, തിരു എന്നിവരും സൈന്യത്തിന് അഭിനന്ദനമറിയിച്ച് രംഗത്തെത്തി. 

Latest News