ട്രക്കിന് പിന്നില്‍ കാറിടിച്ച് യു.എ.ഇ യുവതി മരിച്ചു

ദുബായ്- റോഡ്‌സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നില്‍ കാറിടിച്ച് യാത്രക്കാരിയായ യു.എ.ഇ വനിത മരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12.30 നാണ് സംഭവം. അല്‍ ഖവനീജ് റോഡില്‍ നടന്ന അപകടത്തില്‍ 23 കാരിയാണ് മരിച്ചത്. പോലീസ് ഉടന്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
ശ്രദ്ധയില്ലാതെ അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

Latest News