ഒമാനിലെ പ്രവാസി നാട്ടില്‍ അപകടത്തില്‍ മരിച്ചു

മസ്കത്ത്-  ഒമാനിലെ സഹമില്‍ മുജസ്സില്‍ നിര്‍മ്മാണ കമ്പനി ജീവനക്കാരനായിരുന്ന കോഴിക്കോട് വെങ്ങളം സ്വദേശി വട്ടക്കണ്ടി അജി  (അജി ബല്‍മ-44) നാട്ടില്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട്  കൊയിലാണ്ടി ഹൈവേയില്‍ കോരപ്പുഴ പാലത്തിനടുത്തു വച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് മരണം. ഒരാഴ്ച മുമ്പാണ് നാട്ടിലേക്ക് അവധിക്കു പോയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. സഹമിലെ പൊതുപ്രവര്‍ത്തകനും വലിയ സുഹൃദ്‌വലയത്തിന് ഉടമയുമായിരുന്നു അജി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് അംഗമായിരുന്നു.

 

Latest News