യു.എ.ഇ പര്യടനത്തിന് നന്ദി അറിയിച്ച് പോപ്പിന് സന്ദേശം

അബുദാബി- യു.എ.ഇ സന്ദര്‍ശിച്ച പോപ്പ് ഫ്രാന്‍സിസിന് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നന്ദി അറിയിച്ചു. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് കൃതജ്ഞതാ സന്ദേശം പോപ്പിന് കൈമാറിയത്. യു.എ.ഇ സന്ദര്‍ശനവേളയില്‍ അല്‍ അസ്ഹര്‍ അല്‍ ഷരീഫ് ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍ തായിബുമായി പോപ്പ് മാനവിക സാഹോദര്യ ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു. ഇതിന്റെ തുടര്‍ചര്‍ച്ചകള്‍ക്കായി ശൈഖ് അബ്ദുല്ല വത്തിക്കാനില്‍ പോയപ്പോഴാണ് കത്ത് കൈമാറിയത്. ഗള്‍ഫിലെ സംഭവ വികാസങ്ങളും ചര്‍ച്ച ചെയ്തു.

 

Latest News