ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

തേഞ്ഞിപ്പലം- ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 47 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി വാളശേരിപറമ്പില്‍ ഷാജിയാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പോക്‌സോ ചുമത്തിയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ 23 നാണ് കേസിനാസ്പദമായ സംഭവം. പരാതിയില്‍ അന്വേഷണം നടത്തിയ തേഞ്ഞിപ്പലം എസ്.ഐ ബിനു തോമസ് ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News