മസ്കത്ത്- ഒമാനിലെ ജബല്‍ അല്‍ അഖ്ദറില്‍ കാര്‍ അപകടത്തില്‍ മരിച്ച നാലുപേരില്‍ മൂന്നും പ്രവാസി വിദ്യാര്‍ഥികള്‍. ശ്രീലങ്കന്‍ സ്വദേശികളാണ് മരിച്ചത്. രണ്ട് സഹോദരിമാരും അവരുടെ ഉമ്മയും മറ്റൊരു കുട്ടിയുമാണ് മരിച്ചത്.
കുട്ടികളുടെ പിതാവാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ചുമറിയുകയായിരുന്നു. അഫാഫ് (9) നവാല്‍ അഹ്മദ് സാകി(14), എന്നിവരാണ് മരിച്ച രണ്ട് കുട്ടികളെന്ന് ശ്രീലങ്കന്‍ സ്കൂള്‍ അറിയിച്ചു. രണ്ടു പേരും ഇവിടെ വിദ്യാര്‍ഥികളാണ്. മൂന്നാമന്‍ ഫൈഖ് അഹ്മ്ദ് (6). മസ്കത്ത് ശ്രീലങ്കന്‍ സ്കൂളിന് ഇന്നലെ അവധി നല്‍കി.