Sorry, you need to enable JavaScript to visit this website.

സമ്മാനമടിച്ച കാര്‍ ഏതാണെന്നറിയാന്‍ ഗൂഗ്ള്‍ തപ്പി ഇന്ത്യക്കാരന്‍, കിട്ടിയത് ഒമ്പത് ലക്ഷം ദിര്‍ഹമിന്റെ ആഡംബര സ്‌പോര്‍ട്‌സ് കാര്‍

ദുബായ്- സമ്മാനമടിച്ച കാര്‍ ഏതാണെന്ന് അറിയാന്‍ ഗൂഗ്ഌല്‍ പരതിയ ഇന്ത്യക്കാരന്‍ ഒടുവില്‍ ആഡംബര കാര്‍ വിറ്റ് നാട്ടിലേക്ക് പണമയച്ചു. ആശാരിയായി ജോലി ചെയ്യുന്ന 31 കാരന്‍ ബല്‍വീര്‍ സിംഗിനാണ് സിം കാര്‍ഡ് പുതുക്കിയപ്പോള്‍ ലഭിച്ച മാക് ലാറന്‍ 570 എസ് സ്‌പൈഡര്‍ കാര്‍ ആറ് ലക്ഷം ദിര്‍ഹത്തിന് വിറ്റത്.
റാസല്‍ ഖൈമയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണ് ബല്‍വീര്‍. യു.എ.ഇ ടെലികോം കമ്പനിയായ ഡു നടത്തിയ നറുക്കെടുപ്പിലാണ് ബല്‍വീറിനെ ഭാഗ്യം തുണച്ചത്. മാസം 1900 ദിര്‍ഹം മാത്രം ശമ്പളമുള്ള ബല്‍വീറിന് ഡ്രൈവിംഗ് ലൈസന്‍സ് പോലുമില്ല. കാറിന്റെ പേര് കേട്ടിട്ട് സാധനം എന്താണെന്ന് മനസ്സിലാകാതെ ഗൂഗ്ഌല്‍ തപ്പിയാണ് കണ്ടുപിടിച്ചത്.
ഡു വില്‍ നിന്ന് എന്നെ വിളിച്ചു, ഒരു അഭിനന്ദന സന്ദേശവും കിട്ടി. ഉടനെ അടുത്തുള്ള ഡു ഔട്‌ലറ്റില്‍ പോയി കാര്യം പറഞ്ഞു. അവര്‍ വിവരം സ്ഥിരീകരിച്ചു. ഇങ്ങനെയൊരു കാര്‍ ലോകത്തുണ്ടെന്ന് തന്നെ ഞാന്‍ ഇപ്പോഴാണ് അറിയുന്നത്- ബല്‍വീര്‍ പറഞ്ഞു.

http://malayalamnewsdaily.com/sites/default/files/filefield_paths/2.jpg
ഏഴുമാസം പ്രായമായ രണ്ടാമത്തെ മകന്‍ കൊണ്ടുവന്ന ഭാഗ്യമാണിതെന്ന് വിശ്വസിക്കുന്ന ബല്‍വീര്‍ ഡു വിന് നന്ദി പറഞ്ഞു. ഈ കാര്‍ കൊണ്ട് എനിക്ക് പ്രയോജനമൊന്നുമില്ല. ഇതിന്റെ ശരിയായ വില ഒമ്പതു ലക്ഷം ദിര്‍ഹമാണ്. എന്നാല്‍ താന്‍ അത് വിറ്റപ്പോള്‍ ആറ് ലക്ഷമേ കിട്ടിയുള്ളു. 25000 ദിര്‍ഹം ഒരു ബ്രോക്കര്‍ക്ക് കമ്മീഷന്‍ കൊടുക്കുകയും ചെയ്തു.
പഞ്ചാബിലെ ബിഷാന്‍ കോട്ട് ഗ്രാമത്തില്‍നിന്നുള്ള ബല്‍വീര്‍ പണം നാട്ടിലെ ബാങ്കിലേക്ക് അയച്ചു. ഒരു കോടി 14 ലക്ഷം രൂപ അയക്കാന്‍ സാധിച്ചു. കൊച്ചുന്നാള്‍ മുതലേ താന്‍ കഷ്ടപ്പാടിലാണ് ജീവിക്കുന്നത്. അധ്വാനത്തിന്റേയും പണത്തിന്റേയും വില എനിക്കറിയാം. ജോലി നിര്‍ത്തി ഞാന്‍ പോകുന്നില്ല- ബല്‍വീര്‍ പറഞ്ഞു.

http://malayalamnewsdaily.com/sites/default/files/filefield_paths/3.jpg
കാലാവധി കഴിഞ്ഞ ഐഡി രജിസ്‌ട്രേഷനുള്ള ഉപഭോക്താക്കളോട് ജനുവരി 31 നകം ഐഡി പുതുക്കി നമ്പര്‍ നിലനിര്‍ത്തണമെന്നും ഇല്ലെങ്കില്‍ സേവനം നിലക്കുമെന്നും ഡു വ്യക്തമാക്കിയിരുന്നു. ഇപ്രകാരം ഐഡി പുതുക്കിയ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പരുകള്‍ നറുക്കിട്ടാണ് ഭാഗ്യശാലിയെ കമ്പനി കണ്ടെത്തിയത്.

 

Latest News