യു.എ.ഇയില്‍ വന്‍ ഭവന പദ്ധതി, 34000 വീടുകള്‍ നിര്‍മിക്കും

റാസല്‍ഖൈമ- അടുത്ത ആറു വര്‍ഷത്തിനകം 34000 വീടുകള്‍ നിര്‍മിക്കാനുള്ള ഭീമന്‍ ഭവന പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. 3200 കോടി ദിര്‍ഹം ചെലവു വരുന്ന പദ്ധതി സ്വദേശി പൗരന്മാരുടെ ഭവന ആവശ്യത്തിന് പരിഹാരമാകും.
15000 ദിര്‍ഹം വരെ മാസ ശമ്പളമുള്ള യു.എ.ഇ പൗരന്മാര്‍ക്ക് ശൈഖ് സായിദ് ഭവന പദ്ധതി പ്രകാരം ഭവന ഗ്രാന്റിന് അപേക്ഷിക്കാമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. നേരത്തെ മിനിമം ശമ്പള പരിധി 10000 ദിര്‍ഹമായിരുന്നു. ഭവന വായ്പാത്തുക എട്ട് ലക്ഷം ദിര്‍ഹമില്‍നിന്ന് 12 ലക്ഷം ദിര്‍ഹമായി ഉയര്‍ത്തിയിട്ടുണ്ട്.
റാസല്‍ഖൈമയില്‍ നിര്‍മാണത്തിലിരിക്കുന്ന ഭവന പദ്ധതിയുടെ പുരോഗതി അദ്ദേഹം നേരിട്ട് വിലയിരുത്തി.

 

Latest News