Sorry, you need to enable JavaScript to visit this website.

യു.പിയിലെ സ്ത്രീകളുടെ ആര്‍ത്തവ പ്രശ്‌നത്തിന് ഓസ്‌കാര്‍ 

ലോസ് ഏഞ്ചല്‍സ്:  ഓസ്‌ക്കര്‍ പുരസ്‌കാരം വേദിയില്‍ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാന്‍ ഒന്നുമില്ലായിരുന്നെങ്കിലും ഇന്ത്യന്‍ ബന്ധമുള്ള ഒരു ചിത്രം പുരസ്‌കാരം നേടി. ഇന്ത്യയിലെ ആര്‍ത്തവകാലത്തെ ആരോഗ്യ പരിപാലനത്തെ കുറിച്ച് ഇറാനിയന്‍അമേരിക്കന്‍ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി ഒരുക്കിയ 'പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സിന്' മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടി.
ഉത്തര്‍പ്രദേശിലെ ഹാപുരിലെ സ്ത്രീകളുടെ ആര്‍ത്തവ പ്രശ്‌നവും അവരുടെ പാഡ് പ്രോജക്ടുമാണ് റായ്ക്ക സെഹ്താബ്ച്ചിക്കൊപ്പം മെലിസ്സ ഹ്രസ്വചിത്രത്തിന് വിഷയമാക്കിയത്. അരുണാചലം മുരുകാനന്ദം നിര്‍മ്മിച്ച, ചുരുങ്ങിയ ചെലവില്‍ സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാവുന്ന മെഷീന്‍ ഈ ഗ്രാമത്തില്‍ സ്ഥാപിക്കപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും രാജ്യത്തെ സ്ത്രീകളുടെ പരിതാപകരമായ ജീവിതാവസ്ഥയുമാണ് ഇരുപത്തിയാറ് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി പറഞ്ഞു വെച്ചത്. ഡോക്യുമെന്ററി ഷോര്‍ട് സബ്ജക്ട് വിഭാഗത്തിലാണ് പുരസ്‌കാരം.
വംശവെറിക്കാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഇറ്റാലിയന്‍ ബൗണ്‍സറെ വാടകയ്‌ക്കെടുത്ത് ദീര്‍ഘയാത്ര ചെയ്യുന്ന ഡോ. ഡൊണാള്‍ഡ് ഷര്‍ലി എന്ന ആഫ്രിക്കന്‍ വംശജനായ പിയാനിസ്റ്റിന്റെ കഥ പറഞ്ഞ ഗ്രീന്‍ബുക്കിനാണ് മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍. റോമയിലൂടെ മെക്‌സിക്കന്‍ ചലച്ചിത്രകാരന്‍ അല്‍ഫോണ്‍സൊ ക്വാറോണിന് മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്ള ഓസ്‌കര്‍ ലഭിച്ചു. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും റോമയ്ക്കാണ്.

Latest News