ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ഗ്രീന്‍ ബുക്ക്

ഗ്രീന്‍ ബുക്കില്‍നിന്നുളള രംഗം
മികച്ച നടന്‍ റാമി മാലിക്‌
മികച്ച നടി ഒലീവിയ കോള്‍മാന്‍
മികച്ച സംവിധായകന്‍ അല്‍ഫോന്‍സോ ക്യൂറോന്‍

ലോസ് ആഞ്ചലസ്- മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ സ്വന്തമാക്കി ഗ്രീന്‍ ബുക്ക്. 91 ാമത് അക്കാദമി അവാര്‍ഡുകളില്‍ മൂന്നെണ്ണം ഈ ലഭിച്ചത് ഈ ചിത്രത്തിനാണ്. ഒരു ജാസ് ആര്‍ടിസ്റ്റും അദ്ദേഹത്തിന്റെ ഡ്രൈവറും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ഗ്രീന്‍ ബുക്കിന്റെ സംവിധായകന്‍ പീറ്റര്‍ ഫാറെല്ലിയാണ്.

റോമ എന്ന ചിത്രം സംവിധാനം ചെയ്ത അല്‍ഫോന്‍സോ ക്യൂറോനാണ് മികച്ച സംവിധായകന്‍. ഇത് നാലാം തവണയാണ് ഇദ്ദേഹം ഓസ്‌കര്‍ നേടുന്നത്. ദ ഫേവറൈറ്റിലെ അഭിനയത്തിന് ഒലീവിയ കോള്‍മാന്‍ മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി.
ബൊഹീമിയന്‍ റാപ്‌സോഡിയിലെ അഭിനയത്തിന് റാമി മാലികിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ലോറന്‍സ് ഓഫ് അറേബ്യ നടന്‍ ഉമര്‍ ശരീഫിനു ശേഷം ആദ്യമായാണ് ഒരു അറബ് വംശജന്‍ മികച്ച നടനുള്ള ഓസ്‌കര്‍ നേടുന്നത്.

 

 

Latest News