മോശം പ്രകടനത്തിനുള്ള രണ്ട് അവാര്‍ഡുകള്‍ ട്രംപിന് 

ന്യൂയോര്‍ക്ക്: മോശം പ്രകടനത്തിനുള്ള ഗോള്‍ഡണ്‍ റാസ്പ്ബറി പുരസ്‌കാരങ്ങളില്‍ (റാസി അവാര്‍ഡ്) രണ്ടെണ്ണം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്. ഡെത്ത് ഓഫ് എനേഷന്‍, ഫാരന്‍ഹീറ്റ് 11/9 എന്നീ ഡോക്യുമെന്ററികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുളള ട്രംപിന് ഏറ്റവും മോശം നടനുള്ള അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. മികച്ച നടിക്കുള്ള ഓസ്‌കര്‍ നാമനിര്‍ദേശം നേടിയ മെലിസ മക്കര്‍ത്തിയാണ് മോശം നടിയായി തെരഞ്ഞെടുത്തത്.
മോശം സംവിധായകനും സഹനടനും മോശം തുടര്‍ചിത്രത്തിനുമുള്ള അവാര്‍ഡുകളും ഈ ചിത്രം 'സ്വന്തമാക്കി'. മോശം സംവിധായകനായി എതന്‍ കോഹനും സഹനടനായി ജോണ്‍. സി.റീലിയും തെരഞ്ഞെടുക്കപ്പെട്ടു. കെല്ലിയാനെ കോണ്‍വേയാണ് മോശം സഹനടി. 'ഫിഫ്റ്റി ഷെയ്‌ഡെസ് ഫ്രീഡ്' എന്ന ചിത്രത്തിനാണ് മോശം തിരക്കഥയ്ക്കുള്ള അവാര്‍ഡ് ലഭിച്ചത്.

Latest News